സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു.ഇപ്പോള്‍ ചാനലില്‍ കയറുന്നവര്‍ക്ക് കാണാനാകുന്നത് അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച എക്‌സ് ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വീഡിയോയാണ്.

ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ സ്‌ട്രീമിങ്ങിനായാണ് പരമോന്നത കോടതി ഈ യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ പൊതുതാത്പര്യമുള്ള മറ്റ് വിഷയങ്ങളും ഇതില്‍ സംപ്രേഷണം ചെയ്യാറുണ്ട്.കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ നടപടികളാണ് ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയുടെ യുട്യൂബില്‍ സംപ്രേഷണം ചെയ്‌തത്. യൂട്യൂബിലെ മുന്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് കിട്ടുന്നത് മുന്‍ വീഡിയോകളെല്ലാം സ്വകാര്യമാക്കിയിരിക്കുന്നുവെന്ന വിവരമാണ്. ലൈവ് വീഡിയോയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യവും കാണാം.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...