കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്സോ കുറ്റം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്സോ കുറ്റം; നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി. ചീ​ഫ് ജ​സ്റ്റി​സ് ഡിവൈ ച​ന്ദ്ര​ചൂ​ഡ്, ജസ്റ്റിസുമാരാ​യ ജെബി പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ മദ്രാസ് ഹൈക്കോടതി ഗുരുതരമായ പിഴവ് വരുത്തിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതിന് 28കാരനെതിരെ എടുത്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കിയിരുന്നു. അശ്ലീലചിത്രങ്ങൾ കാണുകയെന്ന ഗുരുതരമായ പ്രശ്‌നവുമായി ഇക്കാലത്ത് കുട്ടികൾ പോരാടുകയാണ്. അവരെ ശിക്ഷിക്കുന്നതിന് പകരം അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ സമൂഹം പക്വത കാണിക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ചൈല്‍ഡ് പോണോഗ്രഫി ഡൗണ്‍ലോഡ് ചെയ്ത് തന്റെ പക്കല്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് മറ്റാര്‍ക്കും അയച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ്‌ കോടതിയെ സമീപിച്ചത്.

കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​രീ​ദാ​ബാ​ദി​ലെ ജ​സ്റ്റ് റൈ​റ്റ്‌​സ് ഫോ​ർ ചി​ൽ​ഡ്ര​ൻ അ​ല​യ​ൻ​സ്, ഡ​ൽ​ഹി​യി​ലെ ബ​ച്ച്പ​ൻ ബ​ച്ചാ​വോ ആ​ന്ദോ​ള​ൻ എ​ന്നീ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളാ​ണ് ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി ന​ൽ​കി​യ​ത്. ഒരാളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണത്തില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഉത്തരവ് ​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്എ​സ് ഫൂ​ൽ​ക്ക പരാതിക്കാര്‍ക്ക് വേണ്ടി സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചു.കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പോക്സോ നിയമത്തില്‍ മാറ്റം വരുത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...