പൊതുപരിപാടിക്കിടെ അവതാരകനെ തിരുത്തി മുഖ്യമന്ത്രി

പൊതുപരിപാടിക്കിടെ അവതാരകനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം.

മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ് മുഖ്യമന്ത്രി തിരുത്തിയത്.

നല്ലൊരു കൈയ്യടിയോടു കൂടി ഈ മഹനീയ കർമ്മം…. എന്ന് അവതാരകൻ പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി രൂക്ഷമായി നോക്കുന്നതു പരിപാടിയുടെ വീഡിയോയില്‍ കാണാം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, റവന്യൂമന്ത്രി കെ.രാജൻ എന്നിവരും സമീപത്ത് നില്‍പ്പുണ്ടായിരുന്നു.

കാണികളെ നിര്‍ബന്ധിപ്പിച്ച്‌ കൈയടിപ്പിക്കേണ്ടെന്നായിരുന്നു അനൗണ്‍സറോട് മുഖ്യമന്ത്രിയുടെ നിർദേശം.

ഭൂരഹിതര്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭൂമി നല്‍കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങാണ് മാറ്റാം പുറത്ത് നടന്നത്. കോർപ്പറേഷൻ ജീവനക്കാരനായിരുന്നു പരിപാടിയില്‍ അനൗണ്‍സർ. ഈ ചടങ്ങ് കേരളത്തിലെ ചരിത്രസംഭവമാണെന്ന് അനൗണ്‍സര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

പിന്നാലെ ഇവിടെ ആരെയും നിര്‍ബന്ധിപ്പിച്ച്‌ കൈയടിപ്പിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് നമ്മള്‍ അവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ലേ. അതില്‍ സന്തോഷിച്ച്‌ അവര്‍ സ്വയം കൈയടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വലിയ കൈയടിയാണ് സദസില്‍നിന്ന് ഉയർന്നത്.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...