നടൻ സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ്

ബലാത്സം​ഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം.

സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം.

ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും.

നിലവില്‍ സിദ്ദിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

താരം ഒളിവില്‍ പോയെന്നാണ് സൂചന.

Leave a Reply

spot_img

Related articles

‘ഓഫ് റോഡ് “വീഡിയോ ഗാനം പുറത്ത്

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "...

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്...

ആഷിഖ് അബുവിന്റെ “റൈഫിൾ ക്ലബ് “ട്രെയിലർ പുറത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ...

“റേച്ചൽ “ജനുവരി 10ന്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ്...