പുരാവസ്തുവും പുരാരേഖയും സംരക്ഷിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

പുരാവസ്തുവും പുരാരേഖയും ചരിത്രവും സംരക്ഷിക്കേണ്ടത് രാജ്യത്തിന് അനിവാര്യമെന്ന് പുരാരേഖ പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.കേരള പൊതുരേഖ ബിൽ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറസ് ഹാളിൽ ചേർന്ന സെലക്ട് കമ്മിറ്റി തെളിവെടുപ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചരിത്രത്തെ ചരിത്രമായി സൂക്ഷിക്കാൻ കഴിയണം. പുരാവസ്തു രേഖകൾ വരും തലമുറയ്ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ സൂക്ഷിക്കണം.

പുരാവസ്തു സംരക്ഷണത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സമഗ്രമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. പുരാരേഖകൾ സംരക്ഷിക്കുന്നതിന് കേരളത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ പ്രതിബദ്ധതയോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കണം. പുരാരേഖ സംരക്ഷണത്തിനായി ആരംഭിച്ച ഇടങ്ങളിൽ നിരവധി സന്ദർശകർ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് വിശദമായ പരിശോധനനടത്തി ആവശ്യമായ ഭേദഗതികൾ ഉൾകൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു.

എം എൽ എ മാരായ അഹമ്മദ് ദേവർ കോവിൽ , പി നന്ദകുമാർ, ഇ ടി ജെയ്സൺ, പി ഉബൈ ദുള്ള, കെ വി സുമേഷ്, എം രാജഗോപാലൻ, ചീഫ് വിപ്പ് ഡോ എൻ ജയരാജ് , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്,കേരള നിയമസഭ നിയമനിർമാണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷീബ വർഗീസ്, പുരാവസ്തു ഡയറക്ടർ ഇൻ ചാർജ് എസ് പാർവതി, എ ഡി എം വിനോദ് രാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...