തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കും: മന്ത്രി ജെ. ചിഞ്ചു റാണി

സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരുമ്പാവൂ൪ ഒക്കൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിൽ ഇ – സമൃദ്ധ പദ്ധതി ഉടൻ ആരംഭിക്കും. ഓരോ പശുവിനെയും തിരിച്ചറിയുന്നതിനായി പ്രത്യേക മൈക്രോ ചിപ്പ് നൽകും. എം. വി. യു. പദ്ധതിയിൽ ഉൾപ്പെടുത്തി152 ബ്ലോക്കുകളിലായി വെറ്ററിനറി ആംബുലൻസ് നൽകും. ഇതിൽ 29 എണ്ണം നൽകി. അടുത്തത് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മുഴുവൻ കർഷകരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം മൂലം ക്ഷീരകർഷകർ വെല്ലുവിളി നേരിടുന്ന കാലമാണിത്. കഴിഞ്ഞ കൊടുംവേനലിൽ 550 പശുക്കൾ കേരളത്തിൽ ചത്തു പോയി. തുടർന്നുവന്ന തീവ്രമഴയിൽ ഭക്ഷ്യയോഗ്യമായ പുല്ല് പൂർണ്ണമായും ചീഞ്ഞു. പാൽ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന വയനാട് ജില്ലയിലെ മൂന്നു വാർഡുകളിലെ ദുരന്തം ഉൽപാദനത്തെ കാര്യമായി ബാധിച്ചു. ഈ സാഹചര്യത്തിലെല്ലാം സർക്കാർ കർഷക൪ക്കൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.

എൽദോസ് കുന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി സാജൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജി കുമാർ, എം .കെ. രാജേഷ്, സി. ജെ. ബാബു, കെ. കെ. കർണ്ണൻ, ഡോ. ബിജു ജെ. ചെമ്പരത്തി, ഡോ. എസ്. ശൈലേഷ് കുമാർ, അഡ്വ രമേശ് ചന്ദ് പഞ്ചായത്ത് വികസന സമിതി അംഗങ്ങളായ രാജേഷ് മാധവൻ, അമൃത സജിൻ ,ഇ. എസ്. സനൽ, വാർഡ് മെമ്പർമാർ ജനപ്രതിനിധികൾ ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

157 പേർകൂടി എക്സൈസ് സേനയുടെ ഭാഗമായി

157 പേർകൂടി പരിശീലനം പൂർത്തിയാക്കി എക്സൈസ് സേനയുടെ ഭാഗമായതായി തദ്ദേശ സ്വയംഭരണ, പാര്‍ലമെന്ററികാര്യ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിവിധ ജില്ലകളില്‍...

എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ്...

നിർത്തിയിട്ട കാർ ഉരുണ്ട് ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അരീക്കോട് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ്...

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്. എറണാകുളത്ത് ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയ്ക്കടുത്താണ് വാഹനാപകടമുണ്ടായത്. ടൂറിസ്റ്റ് ബസ്സ് കണ്ടെയ്‌നര്‍ ലോറിക്ക്...