സുഭദ്ര കൊലക്കേസ്: തെളിവ് നശിപ്പിക്കുന്നതിന് മൃതദേഹത്തില്‍ പഞ്ചസാര വിതറി

സുഭദ്ര കൊലക്കേസ്: തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി പ്രതി മൃതദേഹത്തില്‍ 20 കിലോഗ്രാം പഞ്ചസാര വിതറിയതായി പൊലീസ്.പഞ്ചസാര വിതറിയാല്‍ മൃതദേഹം ഉറുമ്പരിച്ചു പോകുമെന്ന ആശയം സിനിമ കണ്ടു ലഭിച്ചതാണെന്നാണ് പ്രതി മാത്യൂസ് പൊലീസിനോട് പറഞ്ഞത്. യൂട്യൂബില്‍ കണ്ട ഒരു മലയാള സിനിമയിലാണ് ഇങ്ങനെ കണ്ടതെന്നും മാത്യൂസ് പറഞ്ഞു.

കലവൂരിലെ ഒരു കടയില്‍ നിന്നുമാണ് മാത്യൂസ് പഞ്ചസാര വാങ്ങിയത്. കട ഉടമ മാത്യൂസിനെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കുഴിയെടുത്ത് മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. പക്ഷേ എടുത്ത കുഴിക്ക് ആഴം കൂടുതലായതിനാല്‍ പഞ്ചസാര ഉറുമ്പരിച്ചില്ല. കൂടാടെ കുഴിയില്‍ വെളളക്കെട്ടും ഉണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യുന്നതിന് മുന്നേ സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ ഊരിയെടുത്തിരുന്നു. എന്നാല്‍ മാല മുക്കുപണ്ടമാണെന്നു മനസ്സിലായതോടെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന കോര്‍ത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നും പൊലീസ് ഇന്നലെ മാല കണ്ടെത്തി. മാലയ്ക്കായി ഇതിന് മുന്‍പും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം തൊഴിലാളികളുടെ സഹായത്തോടെയാണ് മാല കണ്ടെത്തിയത്. തോട്ടിലെ മാലിന്യങ്ങള്‍ ഉളളതിനാല്‍ അത് വൃത്തിയാക്കിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവ് ശേഖരണത്തിന് ശേഷം ഇന്നലെ തന്നെ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...