പി വി അന്‍വര്‍ പറഞ്ഞത് ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗം; എ കെ ബാലന്‍

പി വി അന്‍വര്‍ എംഎല്‍എ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ അദ്ദേഹം പറഞ്ഞതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍.

മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് അന്‍വര്‍ നടത്തിയത്. ഇത് നേരത്തെ തുടങ്ങിയതാണ്. അന്‍വര്‍ പറഞ്ഞത് സത്യമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. പ്രതിപക്ഷ നേതാവ് കര്‍ണാടകയില്‍ നിന്നും 150 കോടി കേരളത്തിലേക്ക് കടത്തിയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതുകൂടി കൂട്ടിവായിച്ചാല്‍ അതിന്റെ അര്‍ഥം വ്യക്തമാകും. കെപിസിസി പ്രസിഡന്റിന് പ്രതിപക്ഷ നേതാവിനെതിരെ കിട്ടിയ ആയുധം കൃത്യമായി ഉപയോഗിച്ചു എന്ന് വ്യക്തമായി. അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും പറയണം.

അന്‍വറിന്റെ ആരോപണങ്ങളില്‍ പാട്ടിക്ക് പരിഭ്രാന്തിയില്ല. ഒരു ചുക്കും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ സത്യം പുറത്തുവരുന്നതില്‍ അന്‍വറിന് തന്നെ പ്രശ്‌നമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. വിഷപ്പാമ്പു പോലും പാലു കൊടുത്ത കൈക്ക് കടിക്കില്ല. അതിനപ്പുറമാണ് അന്‍വര്‍ ചെയ്തതെന്നും എ കെ ബാലന്‍ പറഞ്ഞു

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...