സർക്കാരിനെതിരെയും മുഖ്യമന്ത്രി ക്കെതിരെയും വീണ്ടും ആഞ്ഞടിച്ച്‌ പിവി അൻവർ

സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വീണ്ടും ആഞ്ഞടിച്ച്‌ നിലമ്പൂർ എംഎല്‍എ പിവി അൻവർ.

തന്നെ കൊള്ളക്കാരനാക്കി ചിത്രീകരിച്ചെന്നും എന്തിനാണ് വഞ്ചിച്ചതെന്നും അൻവർ വാർത്താസമ്മേളനത്തിനിടെ ചോദിച്ചു. തന്റെ തുറന്നുപറച്ചിലിന് പിന്നാലെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല. എല്‍ഡിഎഫിനൊപ്പം തന്നെയാണ് ഇപ്പോഴും, മാറിനില്‍ക്ക് എന്ന് പറയുന്നത് വരെ ഇവിടെ നില്‍ക്കും. ഇങ്ങനെ പോയാല്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാർത്ഥികളുണ്ടാകും. മാദ്ധ്യമപ്രവർത്തകരോട് മാത്രമല്ല, എനിക്ക് ജനങ്ങളോടടക്കം കാര്യങ്ങള്‍ പറയാനുണ്ട്. സ്വർണക്കടത്തില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടത്തട്ടേ’- അൻവർ പറഞ്ഞു. തനിക്ക് ഇനി പ്രതീക്ഷ കോടതി മാത്രമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...