ഗൃഹനാഥൻ വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ച നിലയിൽ

ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70)നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീടിന്റെ മുറ്റത്തേ കിണറിനുള്ളിലാണ് ഇദ്ദേഹത്തെ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവിൽ ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ ശോഭ, മകൻ പ്രേംശങ്കർ.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...