വന്യജീവി വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

വയനാട്:വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍ 2, 3 തീയ്യതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് വിവിധ മത്സരങ്ങള്‍ നടക്കുക. 2 ന് രാവിലെ 9 മുതല്‍ രജിസ്‌ട്രേഷന്‍. 9.30 മുതല്‍ 11.30 വരെ എല്‍.പി., യു.പി, ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങ്, 11.45 മ ുതല്‍ 12.45 വരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം ഉപന്യാസ രചന മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 2.15 മുതല്‍ 4.15 വരെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിങ്ങ് മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ 3 ന് രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെ ഹൈസ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം പ്രസംഗ മത്സരം നടക്കും. എല്‍.പി. യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കിയാണ് പെന്‍സില്‍ ഡ്രോയിങ്ങ്, വാട്ടര്‍ കളര്‍ പെയിന്റിങ്ങ് എന്നിവ നടക്കുക.  ഹയര്‍സെക്കന്‍ഡറി,കോളേജ് ഒറ്റ വിഭാഗമായാണ് മത്സരങ്ങള്‍ നടക്കുക. സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളിലെയും കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ടീമായാണ് ക്വിസ് മത്സരം നടക്കുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവരെയാണ് ഒക്‌ടോഹര്‍ 8 ന് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുപ്പിക്കുക. സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടുന്നവര്‍ക്ക് ഒരു രക്ഷാകര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാ ചെലവ് ഭക്ഷണം താമസ സൗകര്യം എന്നിവ നല്‍കും. ഫോണ്‍ 04936 202623, 8547603846, 9847120668

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...