2024 ജൂൺ ഒന്നു മുതൽ 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 13% മഴകുറവ്.
2018.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 മിമീ മാത്രം. കഴിഞ്ഞ വർഷം ലഭിച്ചത് 1326.1 മിമീ മഴയാണ് (34% കുറവ് ).
ഏറ്റവും കൂടുതൽ മഴ 3023.3 മിമീ ലഭിച്ച കണ്ണൂർ ജില്ലയിൽ (15% കൂടുതൽ ) മാഹി 2755.4മിമീ, 16% കൂടുതൽ )കാസർകോട് ജില്ലയിൽ 2603 മിമീ മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 മിമീ) മഴയെക്കാൾ 9% കുറവ് രേഖപ്പെടുത്തി.
സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3 മിമീ) ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ 3% അധികം ലഭിച്ചു.ഇടുക്കി 33% ഉം വയനാട് 30 % കുറവ് മഴ രേഖപെടുത്തി.
കേരളത്തിൽ ജൂലൈയിൽ ( 16% അധികം ) മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. ജൂൺ ( -25%), ഓഗസ്റ്റ് ( -30%), സെപ്റ്റംബർ ( -31%) കുറവ് മഴയാണ് രേഖപ്പെടുത്തിയത്.