നിയമത്തിനും ചട്ടത്തിനും വിധേയമായി പരാതി പരിഹരിക്കും: മന്ത്രി എം.ബി രാജേഷ്

പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ  നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി  പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് – പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം. ബി.രാജേഷ്. സംസ്ഥാന സർക്കാരിൻ്റെ  മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

13  ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷൻ ഉൾപ്പെടെ  നടത്തിയ 16  അദാലത്തുകളിലായി 18000 പരാതികൾക്ക് പരിഹാരം കണ്ടു.  കാസർകോഡ് ജില്ലയിൽ 99 ശതമാനം പരാതികളും തീർപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലും ഏതെക്കുറെ എല്ലാ പരാതികളും പരിഹരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ 86 ശതമാനം പരാതികൾക്കും പരിഹാരമായിട്ടുണ്ട്. എല്ലാ നിയമ ലംഘനങ്ങളും സാധുകരിക്കുന്നതിന് വേണ്ടിയല്ല അദാലത്ത്. നിയമങ്ങൾ കഠിനമായി വ്യാഖ്യാനിച്ചോ ദുർവ്യാഖ്യാനം നടത്തിയോ അല്ലെങ്കിൽ നിയമങ്ങളിലെ അവ്യക്തത മൂലമോ ആർക്കെങ്കിലും ലഭിക്കണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കുമ്പോൾ നിയമത്തിൻ്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് അത് പരിഹരിക്കാനുള്ള ഇടപെടലുകളാണ് അദാലത്തിൽ നടക്കുന്നത്. അത് പൂർണ്ണവിജയമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലേത് 17- ാമത് അദാലത്താണ്.

അദാലത്തിലൂടെ ലഭിച്ച പരാതികളുടേയും മാർഗ്ഗ നിർദേശങ്ങളുടേയും അടിസ്ഥാനത്തിൽ സർക്കാർ 42 പൊതു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 100 ഓളം ചട്ട ഭേദഗതിയിലൂടെ  351 മാറ്റങ്ങൾ  വരുത്തേണ്ടതുണ്ട്. ഇതിനായി ടൗൺ പ്ലാനിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ച് ആവശ്യമായ നിർദ്ദേശം സർക്കാറിന് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരാതികളാണ് അദാലത്തിൽ പരിഹരിച്ചത്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരെയും മന്ത്രി നേരിൽ കണ്ട് പരാതികൾ പരിശോധിച്ച് തീർപ്പാക്കി.  അദാലത്ത് വേദിയിൽ പരാതി നൽകിയവരിൽ നിന്നും വിവിധ കൗണ്ടറുകൾ മുഖേന അപേക്ഷ സ്വീകരിച്ചു. ഈ പരാതികളിൽ രണ്ടാഴ്ചക്കകം തീർപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി സ്വദേശി കെ സുരേഷ് വീടിനോട് ചേർന്ന് 3.5 സെൻ്റ് സ്ഥലത്ത് ഉപജീവനത്തിനായി  ആരംഭിച്ച ഹോട്ടലിന് ലൈൻസ് ലഭിച്ചില്ലെന്ന പരാതിയിൽ സുൽത്താൻ ബത്തേരി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും അദാലത്ത് വേദിയിൽ അനുകൂല തീർപ്പാക്കുകയും ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയിൽ വെച്ച് തന്നെ മന്ത്രി അപേക്ഷന് ലൈസൻസ് കൈമാറി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ  അതിജീവിക്കാൻ ഒറ്റക്കെട്ടായി അണിനിരന്ന  വകുപ്പ് ജീവനക്കാർക്കും ജന പ്രതിനിധികൾക്കും മന്ത്രി അഭിനന്ദനമറിയിച്ചു. ദുരന്ത പ്രദേശത്തെ അതിജീവന – പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ പഴുതടച്ച നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിൽ ശ്രദ്ധ ചെലുത്തുകയും നിയമ സഭയിൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്ന മന്ത്രിയാണെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

അദാലത്തിൽഐ.സിബാലകൃഷ്ണ എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, എ.ഡി.എം. കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, ചീഫ് എജിനീയർ കെ.ജി സന്ദീപ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് എച്ച്. ബി പ്രദീപൻ മാസ്റ്റർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, എൽ.എസ്. ജി.ഡി ജോയിൻ്റ് ഡയറക്ടർ ബെന്നി ജോസഫ്, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ,ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...