ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം.ടെസ്റ്റിൻ്റെ പകുതിയിലേറെ ദിനങ്ങൾ മഴ അപഹരിച്ചതിന് ശേഷമാണ് ടീം ഇന്ത്യയുടെ അവിസ്മരണീയ ജയം. അവസാന ദിവസ്സത്തിലെ ഒരു സെഷൻ ബാക്കി നിൽക്കെയുള്ള വിജയം കൂടുതൽ തിളക്കമാർന്നതായി.

ആദ്യ ഇന്നിംഗ്സ്, ടെസ്റ്റിൻ്റെ നാലാം ദിവസം ആരംഭിച്ച ടീം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചരിത്ര വിജയത്തിന് വഴിയൊരുക്കിയത്. കേവലം 34.4 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് അടിച്ച് കൂട്ടിയത്.

52 റൺസ് ലീഡ് വഴങ്ങിയ ബംഗ്ളാദേശിനെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.

ജസ്പ്രീത് ബുംമ്ര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതോടെ സന്ദർശകർ 146 റൺസിന് പുറത്തായി.

ഓപ്പണർ ഷാദ്മാൻ ഇസ്ലാം (50), മുഷ്ഫിക്കർ റഹിം (37) എന്നിവർക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്ക്കാനായത്.

95 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യ രണ്ട് ഓവറിൽ തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 18 റൺസെടുത്തു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയേയും (8), ശുഭ്മാൻ ഗില്ലിനേയും (6) പുറത്താക്കി ബംഗ്ലാദേശ് തിരച്ചടിയുടെ സൂചനകൾ നല്കി.

രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അനായാസം ബൗണ്ടറി കണ്ടെത്തിയ യശ്വസി ജയ്സ്വാളും, വിരാട് കോലിയും ചേർന്ന് ടീം ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. വിജയത്തിന് 3 റൺസ് അകലെ ജെയ്‌സ്വാൾ (51)പുറത്തായി.വിരാട് കോലി 29 റൺസുമായി പുറത്താകാതെ നിന്നു.

സ്കോർ –
ബംഗ്ളാദേശ് – ഒന്നാം ഇന്നിംഗ്സ് – 233, രണ്ടാം ഇന്നിംഗ്സ് – 146.

ഇന്ത്യ – ഒന്നാം ഇന്നിംഗ്സ് – 285/9, രണ്ടാം ഇന്നിംഗ്സ് – 98/3.

വിജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ തൂത്ത് വാരി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനവും ടീം ഇന്ത്യ നിലനിർത്തി.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...