മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്.കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.

കേസ് രാഷ്ട്രീയലക്ഷ്യം വെച്ച്‌ കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച്‌ സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വിധി പറയാന്‍ വെച്ചിരുന്നെങ്കിലും ഹര്‍ജിക്കാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Leave a Reply

spot_img

Related articles

വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്.2022 ഫെബ്രുവരി...

ഡി സി കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡീസി അന്തരിച്ചു

മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡിസി. ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ അന്തരിച്ചു.90 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; പ്രതിയെ കോട്ടയത്ത് എത്തിച്ചു

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ കോട്ടയത്ത് എത്തിച്ചു.ഉച്ച കഴിഞ്ഞു 1.45 ഓടെ ആണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്....

കുട്ടികളിലെ പെരുമാറ്റ വൈകല്യം: നിഷ് ഓൺലൈൻ സെമിനാർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബ്ബിനാറിന്റെ ഭാഗമായി  കുട്ടികളിലെ പെരുമാറ്റ...