പി വി അൻവറിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച മഞ്ചേരിയില്‍

പി വി അൻവറിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച വൈകീട്ട് ആറിന് മഞ്ചേരിയില്‍.ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് അൻവറിനോട് അടുത്തുള്ളവർ പറയുന്നത്.

പുതിയ പാർട്ടിയുടെ നയരേഖ സമ്മേളനത്തില്‍ വിശദീകരിക്കുമെന്നും പറയുന്നു. പാർട്ടിയുടെ പേരോ കൊടിയോ പ്രഖ്യാപിക്കില്ല. ഭരണഘടന തയാറാക്കി, രജിസ്ട്രേഷൻ പൂർത്തിയായശേഷമാകും പാർട്ടി പ്രഖ്യാപനം ഉണ്ടാവുക.

ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന മതേതര പാർട്ടിയാകും രൂപവത്കരിക്കുകയെന്നും അൻവർ പറയുന്നു. അതേസമയം, നേതൃത്വത്തില്‍ ആരെല്ലാം ഉണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സി.പി.എം നേതാവ് തന്നോടൊപ്പമുണ്ടെന്നാണ് അൻവർ പറയുന്നത്. അൻവറിന്‍റെ വിമർശനം, മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ ജനവികാരം ശക്തിപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ആ നിലക്കാണ് കോണ്‍ഗ്രസും ലീഗും അൻവറിനോടുള്ള നിലപാട് മയപ്പെടുത്തിയത്. എന്നാല്‍, അൻവറുമായി യു.ഡി.എഫ് നേതാക്കളാരും ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ല.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...