പുതിയ ഇനം കള സസ്യം കുമരകത്ത് കണ്ടെത്തി

പുതിയ ഇനം കള സസ്യം കുമരകത്ത് കണ്ടെത്തി. ഹംഗു വാന അന്തേൽമിന്തിക്ക എന്ന ശ്രീലങ്കൻ സ്വദേശി കുമരകം പഞ്ചയാത്തിലെ ഇത്തികയാൽ പ്രദേശത്തു ഒരു പുതിയ ഇനം അധിനിവേശ കള വ്യാപിച്ചു വരുന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച് നിരീക്ഷണത്തിനായി കാർഷിക സർവ കലാശാലയിലെ ദേശീയ കള ഗവേഷണ പ്രോജെക്ടിലെ ശാസ്ത്രജ്ഞർ സ്ഥലത്തെത്തി പഠനം നടത്തി. അഗ്രാേണമി പ്രൊഫസർ ഡാേ: പി പ്രമീള, അസിസ്റ്റൻ്റ് പ്രാെഫസർ ഡോ : സവിത ആന്റണി, കോട്ടയം കൃഷി വിജ്ഞാനം കേന്ദ്രം മേധാവി ഡോ: ജി . ജയലക്ഷ്മി തുടങ്ങിയവരാണ് സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളിൽ നിന്ന് വിവരശേഖരണം നടത്തുകയും ചെയ്തത്.

2021 മുതൽ ചെറിയതോതിൽ ഈ പുതുസസ്യത്തെ കണ്ടു തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. ഉദ്ദേശം ആറ് മുതൽ ഏഴ് അടി ഉയരത്തിൽ നീളമേറിയ ഇലകളോടുകൂടി തിങ്ങിവളരുന്ന ഈ ചെടി അതിന്റെ ഭൂകാണ്ഡങ്ങളിൽനിന്നും കിളിർക്കുന്ന ചിനപ്പുകൾ വഴിയാണ് പടരുന്നത്. വെള്ളക്കെട്ടുള്ള ഇടങ്ങളാണ് ഇതിന്റെ ആവാസസ്ഥലം. തരിശായി കിടക്കുന്ന ഇത്തിക്കായൽ പാടത്താണ് ഇത് വ്യാപനം നടത്തി തുടങ്ങിയത്. ഈ ചെടിയുടെ വ്യാപനമമൂലം പ്രദേശത്ത് ഇഴജന്തുക്കളുടെയും കൊതുകിൻ്റേയും ശല്യം വർദ്ധിച്ചു വരുന്നതായി കണ്ടെത്തി. ജലജന്യ രോഗങ്ങളുടെ ഭീഷണിയും കൂടുതലാണ്.

കുമരകം പഞ്ചായത്തിലെ ഇത്തിക്കായൽ പ്രദേശത്തു കണ്ടെത്തിയ കള ഹംഗുവാന ആന്തേൽമിന്തിക്കയാണെന്നു ശാസ്ത്രജ്‌ഞർ പറഞ്ഞു. മലയൻ ഹംഗുവാന എന്നാണ് ഇതറിയപ്പെടുന്നത്. കുളവാഴ തകർത്ത വേമ്പനാട് തണ്ണീർത്തട ആവാസ വ്യവസ്‌ഥയ്ക്ക് പുതിയ ഭീഷണിയാണ് ഇത്.

കൃഷി കഴിഞ്ഞു പാടത്ത് വെള്ളം കയറ്റിയിടുന്ന സമയത്ത് ഈ സസ്യം വളർന്നു വലുതാകും. പാടത്തെ പോള വാരി മാറ്റുന്നതു പോലെ ഇതു നീക്കം ചെയ്യാൻ കഴിയില്ല. യന്ത്രംകൊണ്ട് ഉഴുതുമറിച്ച് വേരോടെ നശിപ്പിച്ചാൽ മാത്രമേ വീണ്ടും വളരാതിരിക്കൂ. ഇവ നീക്കം ചെയ്യുന്നത് കൃഷിച്ചെലവു വർധിക്കാൻ ഇടയാകും. ശ്രീലങ്കയിൽ നിന്നാകാം ഈ സസ്യം കേരളത്തിൽ എത്തിയതെന്നാണു നിഗമനം.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...