തിരു: വാർത്താ അവതരണത്തിലെ ജനകീയ ശബ്ദമായിരുന്ന എം.രാമചന്ദ്രനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ യോഗം സംഘടിപ്പിക്കുന്നു.
ഇന്ന്ഉച്ചയ്ക്ക് 12ന് ടി എൻ ജി ഹാളിൽ ചേരുന്ന യോഗത്തിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. ബിനോയ് വിശ്വം, എം. വിജയകുമാർ, പന്തളം സുധാകരൻ, പന്ന്യൻ രവീന്ദ്രൻ, വി.വി.രാജേഷ്, എൻ.മോഹൻകുമാർ, പാലോട് രവി, സി. ശിവൻകുട്ടി, പ്രൊഫ. അലിയാർ, ഹാബിറ്റാറ്റ് ശങ്കർ തുടങ്ങിയവർ സംസാരിക്കും.