പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് ഗ്രൂപ്പ് ഇമിരറ്റസ് ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു.കഴിഞ്ഞ ദിവസം അർധരാത്രിയില്‍ രക്തസമ്മർദ്ദം കുറഞ്ഞതോടെയാണ് രത്തൻ ടാറ്റയെ മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം . ഇന്നലെ ഉച്ചയോടെ അത്യാസന നിലയിലായ അദ്ദേഹത്തിൻ്റെ മരണം രാത്രി 11.45ഓടെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

കാർഡിയോളജിസ്റ്റ് ഡോ. ഷാരൂഖ് ആസ്പി ഗോള്‍വല്ലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് രത്തൻ ടാറ്റയെ ചികിത്സിച്ചിരുന്നത്. രത്തൻ 1937 ഡിസംബർ 28 നാണ് ജനിച്ചത്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. അതിൻ്റെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായി തുടരുകയായിരുന്നു. അവിവാഹിതനാണ്.

2000-ലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിന് ശേഷം , 2008-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷനും ലഭിച്ചു.ഇന്ത്യൻ വ്യവസായത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന രത്തൻ ടാറ്റ 1991 മുതല്‍ 2012 വരെ ടാറ്റ സണ്‍സിന്റെ ചെയർമാനായിരുന്നു

ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വളർന്നു. ടാറ്റ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ ടാറ്റ നാനോ പുറത്തിറക്കിയതോടൊപ്പം സോഫ്റ്റ്‌വെയർ സേവന വിഭാഗമായ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിനെ (TCS) ആഗോള ഐടി രംഗത്തെ ഒരു മുൻനിര കമ്ബനിയാക്കി വളർത്തിയെടുത്തു. 2012-ല്‍ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ നിരവധി കമ്ബനികളുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പിനുള്ളിലെ നേതൃത്വ തർക്കങ്ങളുടെ പേരിൽ വീണ്ടും ഇടക്കാല ചെയർമാനായി 2016 ൽ തിരിച്ചെത്തി രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി. 2017 ജനുവരി മുതൽ ഇമിരറ്റസ് ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു അദ്ദേഹം.

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...