ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം ആർപ്പൂക്കര അമ്പലക്കവലയിൽ എസ്.എം.ഇയ്ക്കു സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ക്ഷേത്രത്തിനു സമീപം മൂന്നു പറയിൽ വീട്ടിൽ രാജേഷിന്റെ മകൻ ആദിത്യൻ രാജേഷാ(22)ണ് മരിച്ചത്.

ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ആദിത്യൻ. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് ഭാഗം ഇളകി മാറി കമ്പി പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയാണ് മരണം സംഭവിച്ചത്. പിതാവ് രാജേഷ്, മാതാവ് സവിത രാജേഷ്. അഭിറാമും, അഭിജിത്തും സഹോദരങ്ങളാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...