ശബരിമല സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവിൻ്റെ കത്ത്

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുത്; സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവിൻ്റെ കത്ത്.

കത്ത് പൂർണ രൂപത്തിൽ

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന വേളയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്‍ഷം 90000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്‌പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ക്ക് ദശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു.

ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്.

ശബരിമല തീർത്ഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കരുത്. ഈ സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നല്‍കുന്നതിനുള്ള ക്രമീകരണം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

Leave a Reply

spot_img

Related articles

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; പ്രതിയെ കോട്ടയത്ത് എത്തിച്ചു

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ കോട്ടയത്ത് എത്തിച്ചു.ഉച്ച കഴിഞ്ഞു 1.45 ഓടെ ആണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്....

കുട്ടികളിലെ പെരുമാറ്റ വൈകല്യം: നിഷ് ഓൺലൈൻ സെമിനാർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബ്ബിനാറിന്റെ ഭാഗമായി  കുട്ടികളിലെ പെരുമാറ്റ...

റോഡരികിലെ ബേക്കറിയിൽ നിന്ന് പ്ലാസ്റ്റിക്ക് കവർ ഉരുക്കിച്ചേർത്ത എണ്ണ പിടികൂടി

കൊല്ലത്ത് റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കിച്ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന...

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മെയ് 1 ന് മണർകാട് സ്വീകരണം

യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവാക്ക് മണർകാട് വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിലും,കോട്ടയം ഭദ്രാസനത്തിലെ...