അടഞ്ഞ കടക്കുള്ളിൽ ഉടമയുടെ ആത്മഹത്യ ഭീഷണി

തിരുവല്ല ആഞ്ഞിലിത്താനത്ത് അടഞ്ഞ കടക്കുള്ളിൽ ഉടമയുടെ ആത്മഹത്യ ഭീഷണി .

തിരുവല്ല ആഞ്ഞിലിത്താനം ചിറയിൽകുളം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ് (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് ആത്മഹത്യാ ഭിഷണി നടത്തിയത്.

മൂന്നു മണിക്കുലധികം നീണ്ട അനുനയശ്രമത്തിനൊടുവിലാണ് കട തുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്.

രാവിലെ 6 മണിയോടെയാണ് ഉത്തമൻ കടക്കുള്ളിൽ കയറി അകത്തുനിന്ന് പൂട്ടിയത്.കീഴ്വായ്പൂർ പോലീസ് സി.ഐ വിപിൻ ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസും തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഫയർ & റെസ്ക്യൂ ടീമും സംഭവസ്ഥലത്ത് എത്തിയിരുന്നു.

കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ മധുസൂദനൻ നായരും പോലിസ് ,ഫയർ & റസ്ക്യൂ ആഫീസർമാരും, ബന്ധുക്കളും സുഹൃത്തുകളും ചേർന്ന് നടത്തിയ അനുനയ ശ്രമത്തിൽ 9.20ഓടെ ഉത്തമൻ കട തുറന്ന് പുറത്തിറങ്ങുകയായിരുന്നു.

കട ഉടമയുമായുള്ള പ്രശ്നമാണ് ഉത്തമൻ്റെ ആത്മഹത്യ ഭിഷണിക്ക് കാരണമെന്നറിയുന്നു.

Leave a Reply

spot_img

Related articles

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...