കെ.എസ്.ചിത്രയുടെ പേരില്‍ വൻ സൈബർ തട്ടിപ്പ്

പ്രശസ്ത ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വൻ സൈബർ തട്ടിപ്പ്. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ചിത്ര പൊലീസില്‍ പരാതി നല്‍കി.

വ്യാജ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവെച്ച്‌ പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.

10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കും, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു. എന്നിങ്ങനെയെല്ലാമാണ് ചിത്രയുടെ ഫോട്ടോവെച്ച്‌ വ്യാജ വാഗ്ദാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.

പദ്ധതിയുടെ അംബാസഡറാണ് ചിത്ര എന്നായിരുന്നു പ്രചാരണം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അതെയെന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...