ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി സ്വർണവും പണവും കവർന്നു

ദമ്പതികളെ ബോധം കെടുത്തി ട്രെയിനില്‍ വെച്ച്‌ സ്വർണവും പണവും കവർന്നതായി പരാതി. ഹുസൂർ സ്വദേശികളായ രാജുവിന്റെയും ഭാര്യ മറിയാമ്മയ്യും കവർച്ച ചെയ്യപ്പെട്ടത്.

12 പവനോളം സ്വർണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. എട്ടര മണിക്കാണ് ഇവർ കായംകുളത്ത് നിന്ന് ട്രെയിനില്‍ കയറിയത്. രാത്രി ഇരുവരും ഫ്‌ളാസ്‌കില്‍ കരുതിയിരുന്ന വെള്ളവും കുടിച്ചിരുന്നു തുടർന്ന് ഇവർ ബോധരഹിതരാവുകയായിരുന്നു.

ഈ സമയം കൂടെ യാത്ര ചെയ്തിരുന്ന ആള്‍ സ്വർണവും പണവുമായി കടന്നുകളഞ്ഞുവെന്നാണ് നിഗമനം.രാത്രി ഒമ്ബതോടെ ഇരുവരും ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ മറിയാമ്മ ചുമച്ചതിനെ തുടർന്ന് ഇരുവരും എണീറ്റു. ശേഷം കൈയില്‍ കരുതിയ ഫ്ലാസ്കിലെ വെള്ളം മറിയാമ്മയും രാജുവും കുടിച്ചു. പിന്നാലെ ഇരുവരും ബോധരഹിതരാവകയായിരുന്നു.

നേരത്തെ, യാത്ര ആരംഭിക്കുന്ന സമയത് ട്രെയിനില്‍ വെച്ച്‌ ബിസിനസുകാരനാണെന്ന് പറഞ്ഞ് ഒരാള്‍ ഇരുവരെയും പരിചയപ്പെട്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇയാള്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇയാളാണ് വെള്ളത്തില്‍ മയങ്ങുന്നതിനായുള്ള എന്തോ കലർത്തിയതെന്നാണ് സംശയിക്കുന്നത്. ഇരുവരെയും പിന്നീട് ബോധരഹിതരായി ട്രെയിനില്‍ കണ്ടെത്തുകയായിരുന്നു

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...