നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരം; കെ കെ ഷൈലജ

എ ഡി എം നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് കെ കെ ഷൈലജ എം എൽ എ.

ദിവ്യക്കെതിരായ ആരോപണങ്ങളിൽ യഥാർത്ഥ വസ്തുത എന്തെന്ന് അറിയില്ല.

ദിവ്യയുടേത് എല്ലാർക്കും അനുഭവപാഠമാണ്.

യാത്രയയപ്പ് യോഗത്തിൽ പോകേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്നത് വ്യാജപരാതിയാണോ എന്ന് പരിശോധിക്കണമെന്നും കെ കെ ഷൈലജ പറഞ്ഞു.

സരിന്റെ ഇടത് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ ഇല്ല.

പല പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ വരാറുണ്ട്.

ചിലർ പാർട്ടി പ്രവർത്തകരായി നിൽക്കും ചിലർ അംഗത്വം എടുക്കില്ല.

പാർട്ടിയിലേക്ക് വരുന്നവരെല്ലാം കുറച്ചു കഴിയുമ്പോൾ പോകും എന്ന് പറയാൻ ആകില്ലന്നും കെ കെ ശൈലജ കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...