നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ വഴിമുട്ടി

യെമൻ പൗരൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ വഴിമുട്ടി.

കുടുംബത്തിന് ദയാധനം നല്‍കി മോചനം സാദ്ധ്യമാക്കാനുള്ള ശ്രമങ്ങളോട് കൊല്ലപ്പെട്ടയാളുടെ സഹോദരനും സഹോദരിയും സഹകരിക്കുന്നില്ലെന്നും ചർച്ചകളില്‍നിന്ന് ഗോത്രത്തലവന്മാർ പിൻവലിഞ്ഞെന്നുമാണ് വിവരം.

ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനില്‍ വ്യവസ്ഥാപിത സർക്കാരില്ലാത്തതിനാല്‍ നയതന്ത്രനീക്കങ്ങള്‍ക്ക് പരിമിതികളേറെയാണ്. 1996ന് ശേഷം യെമനില്‍ സ്ത്രീകളെ വധശിക്ഷയ്‌ക്കു വിധേയരാക്കിയിട്ടില്ലെന്നതാണ് ഏക ആശ്വാസം.

ഏപ്രില്‍ 20ന് യെമനിലെത്തിയ അമ്മ പ്രേമകുമാരിക്ക് ഒരു തവണ മാത്രമാണ് നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവല്‍ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരിയുടെ താമസം.

ഗോത്രത്തലവന്മാർ കൂടുതല്‍ പണം ആവശ്യപ്പെടുന്നതായാണ് യെമനിലെ അഭിഭാഷകൻ പറയുന്നത്. മോചനത്തിന് 40,000 ഡോളർ വേണ്ടിവരുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് പൊതുജനങ്ങളില്‍നിന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ പിരിച്ചെടുത്ത 20,000 ഡോളർ കൈമാറിയിരുന്നു.

Leave a Reply

spot_img

Related articles

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...