ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്.

തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി മേഖലയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

സോനാമാർഗ് മേഖലയില്‍ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.

Leave a Reply

spot_img

Related articles

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ചു

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്. തലപൊട്ടി രക്തം...

എലത്തൂരിൽ കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വഴിത്തിരിവ്

കോഴിക്കോട് എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്പൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്‌ സംശയങ്ങളുണ്ടായിരുന്ന പൊലീസ്,...

ആലുവയിൽ പെൺവാണിഭ സംഘം പിടിയിൽ

ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. 7 സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലിൽ നിന്നും...

അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു

അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ തുടരുന്നത് വ്യോമഗതാഗതത്തെ സാരമായി ബാധിക്കുന്നു.ഞായറാഴ്ച അവസാനം ലഭിച്ച വിവരങ്ങളനുസരിച്ച്‌ 25 വിമാന സർവിസുകള്‍ക്കെതിരെയാണ് ഭീഷണിയുണ്ടായത്. വിസ്താര എയർലൈൻ നടത്തുന്ന...