ചേലക്കരയിൽ രമ്യ ഹരിദാസിൻ്റെ അപരൻ ഹരിദാസനും തെരഞ്ഞെടുപ്പ് രംഗത്ത്

ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം പൂർണമായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ അപരനായി ഹരിദാസനും മത്സര രംഗത്ത്. ഹരിദാസനെ കാണാനില്ലെന്നും വിവരം.

സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവർത്തിക്കുന്നയാളായ ഹരിദാസൻ സ്വതന്ത്രനായി മത്സരിക്കുന്നത്.

അപരൻ്റെ സ്ഥാനാർത്ഥിത്വം സിപിഎം സംബന്ധിച്ച് ഇടത് നേതൃത്വം പ്രതികരണം നടത്തിയിട്ടില്ല.

ഹരിദാസനേയും നിലവിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ഇടത് നേതാക്കൾ തന്നെ പറയുന്നത്.

സ്വതന്ത്രനായി മത്സരിക്കുന് ഹരിദാസന് കുടമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നമായി അനുവദിച്ചിട്ടുള്ളത്.

യു.ആർ.പ്രദീപാണ് ചേലക്കരയിൽ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.
ഇദ്ദേഹത്തിൻ്റെ വിജയത്തിനായി ആഹ്വാനം ചെയ്ത് സിഐടിയു സ്ഥാപിച്ച ഫ്ളക്സിലും ഹരിദാസൻ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഹരിദാസന്റെ സ്ഥാനാർഥിത്വം വാർത്തയായതിന് പിന്നാലെ സിഐടിയു ഇപ്പോൾ ഫ്ളക്സ് ബോർഡ് മാറ്റി.

Leave a Reply

spot_img

Related articles

നോമിനി രാഷ്ട്രീയം നല്ലതല്ല; കെ.മുരളീധരൻ

നോമിനി രാഷ്ട്രീയം കേരളത്തിന് നല്ലതല്ലെന്ന് കെ.മുര ളീധരൻ. വട്ടിയൂർ കാവ് ഒഴിഞ്ഞപ്പോൾ താൻ ആരുടേയും പേര് നോമിനിയായി ഉയർത്തിക്കാട്ടിയില്ല. അടൂർ പ്രകാശ് കോന്നിയിൽ പകരക്കാരനെ നിർദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. രാഹുൽ...

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ്...

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചുകോണ്‍ഗ്രസില്‍ നിന്നും വന്ന ആളെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക്...

പാർട്ടിയിൽ തുടരും; സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍

പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം എന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. തനിക്കുണ്ടായ...