ശബരിമല അപ്പം, അരവണ നിർമ്മാണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഹർജി; ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്.

ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. സർക്കാർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, എഫ്.എസ്.എസ്.എ.ഐ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡും എഫ്.എസ്.എസ്.എ.ഐയും വിശദീകരണത്തിന് സമയം തേടി. ഹർജി നവംബർ 15 ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സ്വദേശി ഡോ.മഹേന്ദ്രകുമാർ. പി.എസ് ആണ് ഹർജിക്കാരൻ. ഗുണനിലവാര പരിശോധന ലബോറട്ടറി സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്..

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...