നായികയെ തീരുമാനിക്കുന്നത് നായകന്മാർ ; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം, പക്ഷേ അതൊന്നും സത്യമല്ല: തപ്സി പന്നു

സിനിമയിൽ നടന്മാരാണ് നായികയെ തീരുമാനിക്കുന്നതെന്ന് തെന്നിന്ത്യൻ നടി തപ്സി പന്നു. തനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരും കരുതുന്നതെന്നും പക്ഷേ, അതൊന്നും ഒരിക്കലും സത്യമല്ലെന്നും തപ്സി പന്നു പറഞ്ഞു. ചില സിനിമകൾ ചെയ്യുമ്പോൾ നല്ല പ്രതിഫലം ലഭിക്കാറുണ്ട്. എന്നാൽ ചില സിനിമകൾക്ക് പ്രതിഫലം അധികം കിട്ടാറില്ല. അത്തരത്തിലുള്ള സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ എനിക്കൊരു സഹായമാകട്ടെ എന്നാണ് സിനിമയുടെ അണിയറയിലെ ആളുകൾ കരുതുന്നത്.എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളിലും നായകന്മാരാണ് സഹതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. സിനിമയ്‌ക്കുള്ള കാസ്റ്റിംഗിൽ തീരുമാനം എടുക്കുന്നത് മുഴുവൻ പുരുഷന്മാരാണ്..നായികയായി ആര് വേണം എന്നതും നടന്മാരാണ് തീരുമാനിക്കുന്നത്. പ്രേക്ഷകർക്ക് പോലും ഇതറിയാം. 75 ശതമാനം സിനിമകളിലെയും സംവിധായകന്മാർ കാസ്റ്റിംഗിന്റെ കാര്യത്തിൽ മുൻനിര നടന്മാരോടാണ് അഭിപ്രായം ചോദിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിമാരോടൊപ്പം അഭിനയിക്കാനാണ് നടന്മാർക്ക് ഏറെ താത്പര്യം. എന്നാൽ അത് പുറത്തുകാണിക്കില്ലെന്നും തപ്സി പന്നു പറഞ്ഞു.ഖേൽ ഖേൽ മേയിനാണ് തപ്സിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അക്ഷയ് കുമാർ, ഫർദീൻ ഖാൻ, ആമി വിർക്ക്, വാണി കപൂർ, ആദിത്യ സീൽ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....