യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ ഇത്തവണ ഇന്ത്യൻ ഭാഷയിലും

യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇത്തവണ അഞ്ച് ഭാഷകളിലുള്ള ബാലറ്റ് പേപ്പറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. ഓരോ സ്റ്റേറ്റുകളിലും വിവിധ സംസ്‌കാരങ്ങൾ പിന്തുടരുന്ന, വ്യത്യസ്തമായ ഭാഷകൾ ഉപയോഗിക്കുന്ന ജനങ്ങളാണ് അധിവസിക്കുന്നത്.അധികം ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നാണ് സിറ്റി പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. അതുകൊണ്ടുതന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇത്തവണ ഇന്ത്യൻ ഭാഷയിലും ബാലറ്റ് പേപ്പർ ലഭ്യമാകും. അഞ്ചുഭാഷകളിൽ ഒന്നായി ‘ബംഗാളി’ ഉൾപ്പെടുത്താനുള്ള സുപ്രധാന തീരുമാനം അധികൃത കൈക്കൊണ്ടിരിക്കുകയാണ്. ചൈനീസ്, സ്പാനിഷ്,കൊറിയൻ, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പമാണ് ബംഗാളി ഭാഷയ്‌ക്കും ഇടം ലഭിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം

ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം.മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍.പൊതുദര്‍ശനത്തിനു ശേഷം...

പൊതുദർശനം അവസാനിച്ചു; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

പൊതുദർശനം അവസാനിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയില്‍ നടത്തും.ഇന്നലെ രാത്രി എട്ടിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന...

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ കർദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണായക ചുമതലകള്‍

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ കർദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണായക ചുമതലകള്‍.കോണ്‍ക്ലേവിന് തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിലാണ് കർദിനാള്‍ മാർ ജോർജ് കൂവക്കാടിന് പ്രധാന...

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...