കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓസ്‌ട്രേലിയയിലെ കാൻബെറയിൽ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ വലിയ ആശങ്ക ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഖാലിസ്ഥാൻ പതാകയും വടിയുമായി അതിക്രമിച്ചെത്തിയ സംഘം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശക്തമായി അപലപിച്ചിരുന്നു.