പാലക്കാട്ടെ പാതിരാ റെയ്ഡ്; കേസ് എടുക്കണമെന്ന് പോലീസിന് സമ്മർദ്ദം

കോണ്‍ഗ്രസ് വനിതാനേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറികളില്‍ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെച്ചൊല്ലി ആശയക്കുഴപ്പം. കേസ് എടുക്കണമെന്ന് പോലീസിന് സമ്മർദ്ദം.

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പോലീസ് മൊഴി എടുക്കും.മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കണോ എന്ന് തീരുമാനിക്കും.ഹോട്ടലിലേക്കു കള്ളപ്പണം എത്തിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറയുന്നത്.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് നാലു കോടി രൂപ ഷാഫി പറന്പിലിനു നല്‍കിയെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. എന്നാൽ യാതൊരു തെളിവും ഇല്ലാതെ കേസ് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന ചോദ്യം പോലീസിനെ കുഴപ്പിക്കുന്നു.

ഷാഫി പറമ്പില്‍ പോലീസിനു തെറ്റായ വിവരംനല്‍കി നാടകംകളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി പി. സരിന്‍റെ ആരോപണം.ഇല്ലാത്ത വസ്തുതയ്ക്കു പിറകേ കാര്യങ്ങള്‍ കൊണ്ടുപോയി താത്കാലിക ലാഭമുണ്ടാക്കുന്നതിനുള്ള സ്ഥിരം കുബുദ്ധികളുടെ ശ്രമമാണോയെന്നും ഈ രീതി കഴിഞ്ഞ മൂന്നുതവണ ജയിച്ച എംഎല്‍എയ്ക്കുണ്ടെന്നും, ഷാഫി പറമ്പിലിനെ ഉദ്ദേശിച്ച്‌ ഡോ. സരിൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...