ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേല്‍ക്കും.രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചിരുന്നു. അടുത്ത വർഷം മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി.
ഇ വി എം, 370ാം വകുപ്പ് റദ്ദാക്കല്‍, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും, ഇലക്ടല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം, ഡല്‍ഹി മദ്യനയ കേസില്‍ എ എ പി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർക്ക് ജാമ്യം അനുവദിക്കല്‍ തുടങ്ങിയ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി ദേവ്‌രാജ് ഖന്നയുടെ മകനാണ്.