കിസാന്‍ ക്രഡിറ്റ് കാര്‍ഡ് കിട്ടും; കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്. പുതിയ പദ്ധതി പ്രകാരം പത്ത് പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡും മറ്റ് ആനൂകുല്യങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കന്നുകാലികള്‍ക്കാവശ്യമായ കാലിത്തീറ്റ വാങ്ങാനും മറ്റ് കാര്‍ഷിക ചെലവുകള്‍ക്കുമായി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ഗോവര്‍ധന്‍ പൂജ ചടങ്ങില്‍ വെച്ചാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഈ പദ്ധതി പ്രഖ്യാപിച്ചത്.കന്നുകാലി വളര്‍ത്തലില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസിയായ കാംത പ്രസാദ് ശുക്ല രംഗത്തെത്തി. ഒന്നിലധികം പശുക്കളെ വളര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണ് ശുക്ല പറഞ്ഞത്. പശുക്കളുടെ എണ്ണം കൂടുന്നതോടെ അവയെ സംരക്ഷിക്കാനാവശ്യമായ ചെലവും കൂടുന്നുണ്ടെന്ന് ശുക്ല പറഞ്ഞു. ഈ മേഖലയില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായവും സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍ കര്‍ഷകര്‍ നിലം ഉഴുതുമറിക്കാനും വിതയ്ക്കുന്നതിനും ഗതാഗതത്തിനും കാളകളെ ഉപയോഗിക്കേണ്ടിവരുമെന്ന് പ്രദേശവാസിയായ കാളി ചരണ്‍ സോണി പറഞ്ഞു. ഇത് പശുക്കിടാങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ പശുക്കിടാങ്ങളെ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാനാകും. നിലവില്‍ കാളകളെ മേയാന്‍ മാത്രമാണ് വിടുന്നത്. പലപ്പോഴും ഇവ വിളകള്‍ നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...