തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകള്‍ തള്ളി സുനിത വില്യംസ്

തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകള്‍ തള്ളി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.

ഭൂമിയില്‍ നിന്ന് പുറപ്പെട്ടപ്പോഴുള്ള അതേ ഭാരം തന്നെയാണ് തനിക്കുള്ളതെന്ന് സുനിത പറഞ്ഞു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള കഠിനമായ വ്യായാമങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ് ശരീരത്തില്‍ രൂപമാറ്റമുണ്ടായതെന്നും വീഡിയോ സന്ദേശത്തില്‍ സുനിത പ്രതികരിച്ചു.

ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് സുനിത. അടുത്തിടെ നാസ പുറത്തുവിട്ട ചിത്രത്തില്‍ സുനിതയുടെ ശരീരം മെലിഞ്ഞ് കവിളുകള്‍ വളരെ ഒട്ടിയ നിലയിലായിരുന്നു. ഇതോടെ സുനിതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹം ഉയരുകയായിരുന്നു.

Leave a Reply

spot_img

Related articles

രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ്

അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ്.ആണവകരാർ യാഥാർഥ്യമാകും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.'ഞങ്ങൾ ഇപ്പോൾ...

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇറാനിലേക്കുള്ള എല്ലാവിധ യാത്രകളും...

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ .ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ വൻ ആക്രമണം നടത്തി.ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം...

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ്റെ വൻ മിസൈല്‍ ആക്രമണം

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍...