പൂന്തുറ സ്വദേശിയില്‍ നിന്നും പിടികൂടിയ വ്യാജനോട്ടുകൾ പാകിസ്ഥാനില്‍ അച്ചടിച്ചത്

വ്യാജനോട്ടുമായി ബാങ്കിലെത്തിയ പൂന്തുറ സ്വദേശിയില്‍ നിന്നും പിടികൂടിയത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്.പൂന്തുറ സ്വദേശി ബര്‍ക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറന്‍സികളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്.

ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശി ബര്‍ക്കത്ത് 12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നാസിക്കില്‍ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിന്ന് സമാനമായ നോട്ടുകളാണെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതേസമയം, സൗദിയില്‍ പോയപ്പോള്‍ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറും.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...