കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ആണെങ്കിലും സംഭവബഹുലമായിരുന്നു ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പ്. കള്ളവോട്ട് രേഖപ്പെടുത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസും വിമത വിഭാഗത്തെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇത് പല ഘട്ടത്തിലും വാക്കേറ്റത്തിലും കയ്യങ്കളിയിലും എത്തി.സിപിഐഎം പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ പൊലീസിന്റെ ലാത്തിവീശലിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സിപിഐ എം – കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്ന് ബിജെ പിയും ആരോപിച്ചു. വേട്ടർമാരിൽ പലരും കള്ളവോട് മൂലം വോട്ട് ചെയ്യാനാകാതെ മടങ്ങി.36,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 8500 ഓളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നാലരയോടെ വോട്ടെണ്ണൽ ആരംഭിച്ചു. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിൽ ഡിസിസിയുമുള്ള ഭിന്നതയെ തുടർന്നാണ് നിലവിലെ ഭരണ സമിതി വിമതരായി മത്സരിക്കാൻ തീരുമാനിച്ചത്

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...