വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പണവുമായി ഹോട്ടലില്‍ എത്തിയെന്ന് ആരോപണം

അഞ്ചുകോടി രൂപയുമായി ഹോട്ടലില്‍ നിന്ന് താവ്ഡെയെ കൈയോടെ പിടികൂടിയെന്നും ബഹുജൻ വികാസ് അഘാഡി(ബി.വി.എ) പ്രവർത്തകർ അവകാശപ്പെട്ടു.ബി.ജെ.പി സ്ഥാനാർഥി രാജൻ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്ഡെ എത്തിയതെന്നും ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചു. എന്നാല്‍ ആരോപണം താവ്ഡെ തള്ളി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നമെന്നും താവ്ഡെ ആവശ്യപ്പെട്ടു. പോളിങ്ങിനെയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെയും കുറിച്ച്‌ സ്ഥാനാർഥിയുമായി ചർച്ച ചെയ്യാനായി എത്തിയ തന്നെ തടഞ്ഞുനിർത്തുകയായിരുന്നുവെന്നാണ് താവ്ഡെയുടെ വാദം. ‘അവർ വിചാരിച്ചത് ഞാൻ പണം കൈമാറാനായി എത്തിയതാണെന്നാണ്. തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ എന്റെ വാഹനം പരിശോധിച്ചതാണ്. എന്നാല്‍ ഒന്നും കണ്ടെത്തിയിട്ടില്ല. അവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ നിഷ്പക്ഷമായി അന്വേഷിക്കണം.’-താവ്ഡെ പറഞ്ഞു. വിരാർ ഈസ്റ്റിലെ വിവന്ത ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി.ജെ.പി സ്ഥാനാർഥിയായ രാജൻ നായിക്കുമായുള്ള കൂടിക്കാഴ്ചക്കായി ഹോട്ടലില്‍ എത്തിയതാണ് താവ്ഡെ. നലസോരപ്പ മണ്ഡലത്തിലാണ് രാജൻ നായിക്ക് മത്സരിക്കുന്നത്. കൂടിക്കാഴ്ചക്കിടെ അവിടേക്ക് വന്ന ബി.വി.എ പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന് ആരോപണമുയർത്തി. താവ്ഡെയുടെ ബി.ജെ.പിയുടെ അനുയായികളും ആരോപണം നിഷേധിച്ചു. ബി.വി.എ തെറ്റിദ്ധരിച്ചതാണെന്നും പണം വിതരണം ചെയ്തുവെന്നത് അവർ കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പി ആരോപിച്ചു

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....