അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും

ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും. എതിർ ടീമും വിദേശ ടീമാകാനാണ് സാധ്യത.അടുത്ത വർഷം നടക്കുന്ന മത്സരത്തിന് കൊച്ചിയായിരിക്കും വേദിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.ഒന്നിൽക്കൂടുതൽ മത്സരങ്ങൾക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ തയ്യാറായാൽ കോഴിക്കോടും തിരുവനന്തപുരവും പരിഗണിക്കും.ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനത്തുള്ള ഏഷ്യൻ ടീമാവും എതിരാളികൾ. ടീമുകളുടെ പ്രതിഫലം അടക്കം 200 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായി കായിക മന്ത്രിയും ഉദ്യോഗസ്ഥരും രണ്ട് മാസം മുൻപ് സ്പെയിൻ സന്ദർശിച്ചിരുന്നു. കേരളത്തിലെ മത്സര വേദികൾ പരിശോധിക്കാനായി അർജന്റീന പ്രതിനിധികൾ ഈ വർഷം എത്തുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ അടുത്ത വർഷമാകും ആ സന്ദർശനമെന്നാണ് ഇപ്പോൾ അറിയുന്നത്. അതിനു ശേഷമാകും അന്തിമ തീരുമാനം. കേരളത്തിൽ ഫുട്ബോൾ അക്കാദമികൾ തുടങ്ങാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ധാരണയായേക്കും.

Leave a Reply

spot_img

Related articles

സംസ്ഥാന സിവിൽ സർവീസസ് കായികമേള നവംബർ 10 മുതൽ

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 2026-27 ലെ കായിക മത്സരങ്ങൾ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഹാട്രിക് കിരീടവുമായി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ജപ്പാനെ നാല് ഗോളിന് തരിപ്പണമാക്കി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം. ജയത്തോടെ ഏഷ്യൻ...

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന്...

സ്കൂള്‍ കായികമേള; അത്‌ലറ്റിക്സില്‍ മലപ്പുറവും ഓവറോള്‍ തിരുവനന്തപുരവും മുന്നില്‍

അത്ലറ്റിക്സില്‍ 56 ഇനങ്ങള്‍ പൂർത്തിയാകുമ്പോള്‍ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നില്‍ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59...