അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും

ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും. എതിർ ടീമും വിദേശ ടീമാകാനാണ് സാധ്യത.അടുത്ത വർഷം നടക്കുന്ന മത്സരത്തിന് കൊച്ചിയായിരിക്കും വേദിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.ഒന്നിൽക്കൂടുതൽ മത്സരങ്ങൾക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ തയ്യാറായാൽ കോഴിക്കോടും തിരുവനന്തപുരവും പരിഗണിക്കും.ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനത്തുള്ള ഏഷ്യൻ ടീമാവും എതിരാളികൾ. ടീമുകളുടെ പ്രതിഫലം അടക്കം 200 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായി കായിക മന്ത്രിയും ഉദ്യോഗസ്ഥരും രണ്ട് മാസം മുൻപ് സ്പെയിൻ സന്ദർശിച്ചിരുന്നു. കേരളത്തിലെ മത്സര വേദികൾ പരിശോധിക്കാനായി അർജന്റീന പ്രതിനിധികൾ ഈ വർഷം എത്തുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ അടുത്ത വർഷമാകും ആ സന്ദർശനമെന്നാണ് ഇപ്പോൾ അറിയുന്നത്. അതിനു ശേഷമാകും അന്തിമ തീരുമാനം. കേരളത്തിൽ ഫുട്ബോൾ അക്കാദമികൾ തുടങ്ങാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ധാരണയായേക്കും.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...