യയുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; പി സരിൻ

തിരഞ്ഞെടുപ്പിന്റെ ഫോട്ടോഫിനിഷിൽ നിൽക്കുന്ന സമയത്താണ് വെണ്ണക്കരയിൽ സംഘർഷം ഉണ്ടാകുന്നത്. വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ ഇപ്പോൾ കാണാനേയില്ല.ഇലക്ഷൻ അലങ്കോലമാക്കാനാണ് ശ്രമമെന്നും പി സരിൻ വ്യക്തമാക്കി.നിയമപരമായി നടപടികൾ തങ്ങൾക്കും അറിയാം.നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകർ തനിക്കുവേണ്ടി പ്രവർത്തിച്ചതെന്നും പി സരിൻ പറഞ്ഞു.വെണ്ണക്കരയിലെ 48 -ാംനമ്പർ ബൂത്തിൽ എത്തി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചതിനെ തുടർന്ന് എൽഡിഎഫ് -എൻഡിഎ മുന്നണികൾ തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. പൊലീസെത്തി പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. സ്ഥാനാർത്ഥി മടങ്ങണം എന്നാവശ്യപ്പെട്ട് വെണ്ണക്കര ഗവൺമെന്റ് സ്കൂളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സിപിഎം, ബിജെപി പ്രവർത്തകർ തടഞ്ഞു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...