ആലപ്പുഴ പുന്നപ്രയിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.അറവുകാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പുന്നപ്ര നന്ദികാട്ടുവെളി പരേതനായ കബീറിന്റെ മകൻ മുഹമ്മദ് ഹുസൈൻ്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര നർബോണ തീരത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയത്. ഇവർ തിരമാലയിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.