മഹാരാഷ്ട്രയിൽ ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക് ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം മുന്നിൽ

വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ ലീഡുനിലയിൽ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു.

ഏറ്റവും ഒടുവിലെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി.യുടെ കരുത്തിൽ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതിൽ 125 സീറ്റുകളിൽ ബി.ജെ.പി.യ്ക്കാണ് ലീഡ്.

ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എൻ.സി.പി. അജിത് പവാർ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്.

ജാർഖണ്ഡിൽ 81 മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യ മുന്നണി 51 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്. എൻഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

ഝാർഖണ്ഡിൽ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പോളിങ് ശതമാനത്തിൽ തുല്യപ്രതിക്ഷ രണ്ട് മുന്നണികൾക്കുമുള്ളത്.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...