ആലുവയിൽ വൻ കഞ്ചാവ് വേട്ട, 35 കിലോ കഞ്ചാവ് പിടിച്ചു, ഒഡിഷ സ്വദേശികളിയ മൂന്ന് പേർ കസ്റ്റ്ഡിയിൽ. സത്യനായ്ക്ക്, ആശ പ്രമോദ് ലിമ, അശാന്തി താക്കുർ എന്നിവരാണ് പിടിയിലായത്.
35 കിലോ കഞ്ചാവ് ബാഗിലും, ട്രോളി ബാഗിലുമായാണ് കൊണ്ടു വന്നത്. പുലർച്ച 2 മണിയോടെയാണ് ഇവർ ട്രയിനിൽ ആലുവയിൽ എത്തിയത്.
എസ് പിയുടെ കീഴിലുളള ഡാൻസാഫ് ടീമും എസ് ഐ ശ്രീലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ടീമും നടത്തിയ പരിശോധനയിൽ ആണ് പ്രതികളെ പിടി കൂടിയത്.
ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്ന് കരുകുന്നു. ആലുവയിൽ എത്തിയ ശേഷം കളമശ്ശേരിക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം.
ഇതിന് മുമ്പും ഇവർ കഞ്ചാവ് കൊണ്ട് വന്നതായും, സ്ഥിരം കഞ്ചാവ് കടത്ത്കാരാണന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.