ഐപിഎല്ലില്‍ ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഇതോടെ വൈഭവ് മാറി.30 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും വൈഭവിനെ പിന്തുടർന്നു. അവസാനം രാജസ്ഥാൻ താരത്തെ സ്വന്തമാക്കുക ആയിരുന്നു. നിലവില്‍ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൻ്റെ ഭാഗമാണ്, വലിയ ഭാവി പ്രവചിക്കപ്പെടുന്ന ഒരു മികച്ച പ്രതിഭയായാണ് വൈഭവ്. ഐ പി എല്ലില്‍ അരങ്ങേറ്റം നടത്തിയാല്‍ ഐ പി എല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറും.