പരിയാരം ഗവ: വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ഷേധവുമായി ചാണ്ടി ഉമ്മൻ

പരിയാരം ഗവ: വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ് പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സർക്കാർ തുടർന്നു വരുന്ന വൈര്യനിര്യാതനബുദ്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.ഉന്നത നിലവാരത്തിൽ ദിവസവും നൂറുകണക്കിന് കർഷകർക്കും മൃഗസ്നേഹികൾക്കും ഉപയോഗപ്രദമായിരുന്നു ഈ മൃഗാശുപത്രി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂർ അത്യാധുനീക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന തലത്തിൽ നിന്നും എൽഡിഎഫ് ഭരണത്തിൽ വന്ന സമയത്തു തന്നെ അന്യായമായി നൈറ്റ് വെറ്റിനറി ഡോക്ടറെ ഒഴിവാക്കുകയും തുടർന്ന് ക്ലറിക്കൽ സ്റ്റാഫിനയും ഒഴിവാക്കുകയും ബാക്കി സ്റ്റാഫിനെ ഇതര ഡ്യൂട്ടിക്കായി അസൈൻ ചെയ്യുകയുമായിരുന്നു എന്ന് എം എൽ എ കുറ്റപ്പെടുത്തി.കഴിഞ്ഞ മാസം സർക്കാർ നടത്തിയ കണക്കെടുപ്പു പ്രകാരം ജില്ലയിൽ തന്നെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ ആശുപത്രിയായി കണ്ടെത്തിയത് പരിയാരം വെറ്റിനറി പോളിക്ലിനിക്കിനയായിരുന്നു. അതിനിടെയാണ് ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ് ഉപതിരഞ്ഞെടുപ്പിൽ തോറ്റതിന് പുതുപ്പള്ളിയോട് സർക്കാർ കാണിക്കുന്ന ഇത്തരം പ്രതികാരനടപടികളോടും ദാർഷ്ട്യ നിലപാടുകളോടും സന്ധിയില്ലാത്ത പ്രതിരോധം തീർക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...