ഇപിയുടെ ആത്മകഥ വിവാദം സംബന്ധിച്ച് തുടർ അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

ഇ പി ജയരാജൻ്റെ ആത്മകഥയിലെ ഉള്ളടക്കം എന്ന പേരിൽ ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം സംബന്ധിച്ച് തുടർ അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയിരുന്നു.പറയാത്ത പല കാര്യങ്ങളും പുസ്തകമെന്ന പേരിൽ ഇറങ്ങിയ പിഡിഎഫിൽ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.പുസ്തകം എഴുതാൻ ഇ. പി ആർക്കും കരാർ നൽകിയിരുന്നില്ലന്നും,ഡിസി ബുക്സ് ജീവനക്കാർക്കെതിയെടുത്ത നടപടിസ്വാഗതാർഹമാണെന്നു ടി പി പറഞ്ഞു.ഡിസി ബുക്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. പാർട്ടിക്ക് ഇപിയെ വിശ്വാസമാണന്നും, വിവാദങ്ങൾ സംബന്ധിച്ച് പാർട്ടി അന്വേഷിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...