രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി കോടതിയില്‍ ഹര്‍ജി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ്

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് മുന്‍പായി തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ഹര്‍ജി ഡിസംബര്‍ 19ന് കോടതി പരിഗണിക്കും. അഭിഭാഷകനും ബിജെപി നേതാവുമായ വിഗ്നേഷ് ശിശിറാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഎസ്എസ് ശര്‍മ എന്നയാളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ ചില തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരുമായി നടത്തിയ ചില ഇ മെയില്‍ വിവരങ്ങള്‍ കൈയിലുണ്ടെന്നാണ് അവകാശവാദം. പൂര്‍ണവിവരങ്ങള്‍ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാടെങ്കിലും ശര്‍മ ചോദിച്ച ചില കാര്യങ്ങള്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ശിശിര്‍ ചൂണ്ടിക്കാട്ടി. ഇത് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്

Leave a Reply

spot_img

Related articles

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....