ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും ഗവൺമന്റ്‌ രഹസ്യരേഖകൾ കൈവശം വെച്ചെന്ന കേസുമാണ് പിൻവലിക്കുന്നത്.പ്രസിഡന്റായിരുന്ന സമയത്തെ ആദ്യ ഊഴത്തിൽ രഹസ്യ സ്വഭാവമുള്ള ഫയലുകൾ തെറ്റായി കൈകാര്യം ചെയ്തതിനും 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിനുമായിരുന്നു ട്രംപിനെതിരെ ഗുരുതര കുറ്റങ്ങൾ ആരോപിച്ച കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ പിൻവലിക്കുന്നതായി നിലവിലെ ഭരണകൂടം വാഷിങ്ടണിലെ ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.വൈറ്റ് ഹൗസിൽ നിന്ന് സുപ്രധാന ഫയലുകൾ തന്റെ സ്വകാര്യ വസതിയായ മാറ-ലാഗോയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട 37 കേസുകളിൽ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം കോടതി കണ്ടെത്തിയിരുന്നു. ഈ ഫയലുകൾ എഫ്ബിഐ വീണ്ടെടുക്കുന്നതിന് തടസം സൃഷ്ടിച്ചുവെന്നായിരുന്നു ആദ്യത്തെ കേസ്.2020 ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനായി നടത്തിയ ശ്രമങ്ങളിലും ക്യാപിറ്റോൾ കലാപത്തിനുമായിരുന്നു രണ്ടാമത്തെ കേസ്. പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അന്വേഷണം നയിച്ചിരുന്ന സ്പെഷ്യൽ കോൺസൽ ജാക്ക് സ്മിത്ത് കേസ് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പ്രസിഡന്റായി ട്രംപ് ചുമതലയേൽക്കുന്നതിന് മുൻപ് ഇത് പൂർത്തിയാക്കേണ്ടത് യുഎസ് ഭരണഘടന പ്രകാരം അനിവാര്യമാണ്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ട ട്രംപ് 2020 ലെ തോൽവി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല.

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...